Tuesday 16 July 2013

ആറാം വിരൽ



അഞ്ചുവിരൽ  കൈപ്പത്തിയിൽ 
ഞാൻ ആറാം വിരൽ ..വികൃതം.
വൈശിഷ്ട്യമാം  നിഷ്പ്രയോജനം,
എങ്കിലും ....
 ആരോ  പറഞ്ഞു ഞാൻ ഭാഗ്യമെന്ന് .
തെല്ലൊന്നഹങ്കരിച്ചു  ഞാനവന്റെ 
ഉന്നമനത്തിൽ....
അറിയില്ലെനിക്കെൻ ഭാഗ്യമോ ദൗർഭാഗ്യമോ,
യജമാനൻതൻ ദുഷ്കർമ്മങ്ങൾക്ക്,
സാക്ഷിയായ്...
 ജീർണമായെൻ ജീവനം....

ക്വട്ടേഷൻ












ക്വട്ടേഷൻ 


രക്തദാഹിയായി അലഞ്ഞ് 
ഇരയുടെ കഴുത്തറുത്ത് അവൻ 
ദാഹം തീർക്കുന്നു....
രക്ത ഭൂമിയിൽ  പിച്ച വെയ്ക്കേണ്ടി   
വരുന്ന കുരുന്നുകളുടെ ദുരവസ്ഥ 
ഓർക്കുന്നില്ലവൻ .....
വാളിൻ തിളക്കം കാഴ്ച്ച മറയ്ക്കുമ്പോൾ 
 കാണുന്നില്ലവൻ  നമ്മുടെ 
പൈതലിൻ നയന തിളക്കം ...
പച്ചമാംസം വെട്ടിയരിഞ്ഞു 
ബാഗിലാക്കുമ്പോൾ അവന്റെ 
 മനസിലേന്താ  കല്ലാണോ...?
അമ്മിഞ്ഞ പാലിനു പകരം 
രക്തം നുണഞ്ഞാണോ അവൻ 
വളർന്നത് ..?
രക്ത ഗന്ധമാം പണവും വാങ്ങി 
ലഹരിയാൽ ബോധം മറയുമ്പോൾ 
മറക്കുന്നവൻ മകളെ സോദരിയെ .
നെറ്റിയിൽ' ക്വട്ടേഷൻ' എന്നെഴുതി,
അഭിമാനം കൊള്ളുബോൾ കാണുന്നില്ലവൻ 
വഴിയിൽ  അവനെ കാത്തുനിൽക്കുന്ന 
അവന്റെ രക്തദാഹി ..'ക്വട്ടേഷൻ '.

Friday 5 July 2013

ഇരുമ്പഴിക്കുള്ളിൽ






***ഇരുമ്പഴിക്കുള്ളിൽ***                                                                                                            

ചോരയാം ഗന്ധത്തിൻ,
ഇരുട്ടിൽ നിശബ്ദതയിൽ  അലഞ്ഞു 
നടക്കുമാ  ഹൃദയം കൊതിക്കുന്നു,
ആശ്വാസമായ് സ്വാന്തനമായ് 
മിന്നാമിനുങ്ങു പോൽ തിളങ്ങും 
ആ ചെറു കെടാവിളക്കിനെ.. 
                      
                     അന്തകാരത്തിൻ മൂലയിൽ 
                     ചങ്ങലയാകും കൊലുസിൻ 
                     കിലുക്കം ഭയാനകം ..........
                     മൂളിപ്പാട്ടുമായ് അലയടിക്കുന്നു 
                     കർണങ്ങളിൽ കൊതുകിൻ 
                     കൊലച്ചിരി ........

ഇരുമ്പഴിക്കുള്ളിൽ പുറംലോകത്തിൻ 
മനോഹാരിത ദർശിക്കാനുള്ള 
ഇച്ഛ തിളങ്ങുന്ന നയനങ്ങൾ.
എന്തൊക്കെയോ യഥാർത്യത്തിൻ
സാക്ഷിയായ്  ആ  മിഴികളിൽ 
ബഷ്പപ്രവാഹം....... 

                        നാളെയിലെ പ്രതീക്ഷയറ്റ് 
                        അവസാന വിധിയിൽ ,
                        തന്നോടൊപ്പം ആഗ്രഹങ്ങളും 
                        കൊഴിയുമോ എന്നാശങ്കയിൽ 
                        വികാരങ്ങൾ ഭിത്തിയിലേക്ക് 
                         തൻ ശിരസാൽ പതിക്കുന്നു ...

മൗനം

മൗനം 


മൗനം ശുന്യമാക്കും  മനം  
അന്ത്യത്തിൽ ജ്വലിക്കുന്നു ...
എൻ വികാരങ്ങളെ അടിച്ചമർത്തി 
ഒടുവിലൊരു ഭ്രാന്തിയായ്......
ആ ഭ്രാന്തമാം അവസ്ഥയിൽ എന്നിലെ 
സിംഹം സടകുടഞ്ഞെഴുന്നേൽക്കുന്നു...
ഉന്മാദത്തിൽ  ചാഞ്ചാടും എൻ മനസ്സിൽ 
ഉടലെടുക്കുന്നു പല രൂപങ്ങൾ....
എന്നിലെ സൃഷ്ടികൾക്ക് അവിടെ ,
ജീവന്റെ തുടിപ്പ് താളമിടുന്നു .
എന്നാൽ .........
മൗനം ചില  വേളകളിൽ  മനം 
വിരസതയ്ക്കു ഹേതുവാകുന്നു .....